- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നേവി മാരത്തണ്‍ ആറാം പതിപ്പിന്റെ ടീ ഷര്‍ട്ട് പ്രകാശനം ചെയ്തു
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണ്‍ (കെഎന്‍എം 25) ആറാം പതിപ്പിന്റെ ടീ ഷര്‍ട്ട് പ്രകാശനം ചെയ്തു. ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു, നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡ് കമ്മഡോര്‍ സൂപ്പര്‍ഇന്‍ഡന്റന്റ് സുധീര്‍ റെഡ്ഢി, ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ളൈ, കമാന്‍ഡ് സ്പോര്‍ട്സ് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് മാരത്തണിന്റെ ഔദ്യോഗിക ടീ ഷര്‍ട്ടിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.
നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21ന് ആണ് ഇത്തവണ കൊച്ചി നേവി മാരത്തണ്‍ നടക്കുക. വില്ലിങ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മരത്തണ്‍ തുടങ്ങുക. വേള്‍ഡ് അത്‌ലറ്റിക്‌സ് മാരത്തണ്‍ റൂട്ടിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ കേരളത്തിലെ ചുരുക്കം ചില അംഗീകൃത മാരത്തണുകളില്‍ ഒന്നായി കൊച്ചി നേവി മാരത്തണ്‍ മാറിയിരിക്കുകയാണ്.
പലപ്രായത്തിലുള്ള ഏഴായിരത്തിലധികം കായികപ്രേമികള്‍ നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ആറായിരത്തോളം പേര്‍ മാരത്തണിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ നേവി മാരത്തണിന് 5,000 പേരായിരുന്നു പങ്കെടുത്തത്. 21 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, അഞ്ച് കിലോമീറ്ററിന്റെ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. ഇതാദ്യമായി 'ഫാമിലി റണ്ണും' നേവി മാരത്തണിലുണ്ട്. അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായിട്ടായിരിക്കും ഇത് നടത്തുക. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഓടാം. മാരത്തണില്‍ പങ്കെടുക്കാന്‍ www.kochinavymarathon.com വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.




