- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ പന്തല്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
വിവാഹ പന്തല്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ ഇല്ലം മൂലയിലെ വിവാഹ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉളിയില്‍ ആവിലാട്ടെ പി കെ സുരേന്ദ്രനാണ്(55) മരിച്ചത്. 23ന് നടക്കുന്ന വിവാഹത്തിനായി ഇല്ലംമുലയിലെ വി റഫീക്കിന്റെ വീട്ടില്‍ മൂന്നുദിവസമായി പന്തല്‍ നിര്‍മാണം നടന്നുവരികയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പന്തല്‍ കെട്ടുന്നതിനിടയില്‍ പ്രധാന ലൈനില്‍ തട്ടിയായിരുന്നു അപകടം. മട്ടന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ഭാര്യ: സുമ (ആറളം). മക്കള്‍: സായൂജ്, സയന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: യശോദ, അനന്തന്‍, ഉഷ, പരേതനായ വാസു. സംസ്‌കാരം വെള്ളി പകല്‍ ഉച്ച ഒന്നിന് ചാവശേരിപ്പറമ്പില്‍.
Next Story




