കൊച്ചി: കൊച്ചിയില്‍ വാഹന അപകടത്തില്‍ പരിക്കേറ്റ വധുവിനെ ആശുപത്രിയിലെത്തി താലികെട്ടി വരന്‍. വിവാഹദിനത്തിലുണ്ടായ അപകടത്തിന് മുന്നില്‍ പതറാതെ വധൂവരന്‍മാരായ ഷാരോണും ആവണിയും ജീവിതത്തില്‍ ഒന്നിച്ചു. പരുക്കിന്റെ കഠിനമായ വേദന കടിച്ചമര്‍ത്തി ആശുപത്രിക്കിടക്കയില്‍ വധു ആവണി, വരന്‍ ഷാരോണ്‍ നല്‍കിയ താലിയണിഞ്ഞു. വിവാഹത്തിന് മുന്നോടിയായി മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി അപകടത്തില്‍പെട്ടതും കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

എങ്കിലും മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടത്താന്‍ വരന്‍ ആശുപത്രിയിലേക്കെത്തി. ആലപ്പുഴ തുമ്പോളി സ്വദേശികളായ ഇവരുടെ വിവാഹത്തിന് ആശുപത്രിയില്‍ ഉറ്റബന്ധുക്കളും ഡോക്ടര്‍മാരും സാക്ഷികളായപ്പോള്‍ തുമ്പോളിയിലെ വീട്ടില്‍ വിവാഹ സല്‍ക്കാരം നടന്നു.