- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സന്നിധാനത്ത് നിന്നും പാമ്പിനെ പിടികൂടി; പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളില്‍ കണ്ടെത്തിയത് പച്ചില പാമ്പിനെ
പത്തനംതിട്ട: സന്നിധാനത്ത് നിന്ന് പച്ചില പാമ്പിനെ പിടികൂടി. പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളിലായാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ഭക്തരില്‍ ചിലര്‍ പച്ചില പാമ്പിനെ കണ്ടത്. സ്‌നേക്ക് റസ്‌ക്യൂ വിഭാഗം എത്തി മുകളില്‍ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു.
ആദ്യംസുരക്ഷാ ജീവനക്കാരത്തി വെള്ളം പമ്പ് ചെയ്തു പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂ വിഭാഗം എത്തി മുകളില്‍ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു.
അതേസമയം ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലൊരുക്കുകയാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ് ഫയര്‍ പോയിന്റുകളായി പ്രവര്‍ത്തിക്കുന്നത്.
ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പ്രധാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ഫയര്‍ പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. ഓരോ ഫയര്‍പോയിന്റിലും ആറു മുതല്‍ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.




