- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഭവങ്ങള്‍ ഉണ്ട് പക്ഷേ പാര്‍ട്ടിയെ പോറല്‍ എല്പിക്കാന് ഇല്ല; പൊട്ടിതെറികള്‍ക്കിടയില്‍ ചര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പൊട്ടി തെറികള്‍ക്ക് ഇടയിലും വ്യത്യസ്ത പ്രതികരണവുമായി രംഗതെത്തിയിരിക്കുകയാണ് അഭിഭാഷകനും യൂത്ത് സംസ്ഥാന ജന:സെക്രട്ടറിയുമായ അഡ്വ വസന്ത് തെങ്ങുംപള്ളി .സീറ്റ് കലഹം മൂലം അവസരം ലഭിക്കാത്തവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി മത്സരിത്തിലേക്ക് നീങ്ങുമ്പോഴാണ് സന്തിന്റെ പ്രതികരണം ചര്‍ച്ചയാവുന്നത്.
സ്വന്തം പഞ്ചായത്തിലെ എല്ലാ സീറ്റുകളിയും താന്‍ ആണ് മത്സരിക്കുന്നത് എന്ന് കരുതി ജനവിരുദ്ധ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ യുഡിഎഫ്‌ന് വോട്ട് ചെയ്യണം എന്നാണ് വസന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലാ പഞ്ചായത്തില്‍ പാര്‍ട്ടി വസന്തിനെ പരിഗണിച്ചിരുന്നു . പരിഭവങ്ങള്‍ പറഞ്ഞു പാര്‍ട്ടിയെ പോറല്‍ ഏല്‍പിക്കാന്‍ തല്‍ക്കാലം ഇല്ല എന്നാണ് ചാനല്‍ സംവാദങ്ങളിലുള്‍പ്പടെ കോണ്‍ഗ്രസിന്റെ മുഖമായ വസന്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായിരുന്നു. ഇന്ന് സൂക്ഷ്മപരിശോധന നടക്കും.ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങുകയാണ് മുന്നണികള്‍.




