ആന്തൂര്‍: ആന്തൂര്‍ നഗരസഭയില്‍ അഞ്ച് ഇടങ്ങളില്‍ സി.പി.എം എതിരില്ലാതെ വിജയിച്ചു. കോടല്ലൂര്‍, തളിയില്‍ എന്നീ വാര്‍ഡുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ഇവിടെയും സിപി.എം എതിരില്ലാത്ത വിജയം നേടിയത്.

അഞ്ചാം പിടിക വാര്‍ഡിലെ കോണ്‍ സ്ഥാനാര്‍ത്ഥി ലിവ്യ പത്രിക പിന്‍വലിക്കുകയായിരുന്നു. 13-ാം വാര്‍ഡ് കോടല്ലൂര്‍ ഇ..രജിത, 18-ാം വാര്‍ഡ് തളിയില്‍ കെ.വി.പ്രേമരാജന്‍ എന്നിവരുടെ എതിര്‍ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസുകാരുടെ പത്രികകളാണ് തള്ളിയത്. 26-വാര്‍ഡ്. (എസ്.സി) അഞ്ചാംപിടിക. വാര്‍ഡ് ടി.വി.ധന്യ പിന്‍വലിക്കുകയായിരുന്നു. മോറാഴ പൊടിക്കുണ്ട് എന്നിവിടങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. 28 വാര്‍ഡുകളാണ് ഇവിടെ ആകെയുള്ളത്.