പാലക്കാട്: മണ്ണാര്‍ക്കാട്ട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. കുഞ്ഞാത്തമ്മ(52)യ്ക്കാണ് വെട്ടേറ്റത്. ഇയാള്‍ വെട്ട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

കുഞ്ഞാലന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും നാട്ടുകാര്‍ പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.