- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ്ജയിലിലേക്ക് മാറ്റിയതിന് ശേഷം കാണാനെത്തിയ കുടുംബാംഗങ്ങളോട് തനിക്ക് മര്‍ദ്ദനമേറ്റ വിവരങ്ങളുള്‍പ്പെടെ പറഞ്ഞിരുന്നു; യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തനിക്ക് മരുന്നുകള്‍ തരുന്നുവെന്നും മുബഷീര്‍ ബന്ധുക്കളെ അറിയിച്ചെന്ന് ആരോപണം; കാസര്‍കോട്ടെ റിമാന്‍ഡ് പ്രതിയുടെ മരണം വിവാദത്തില്‍
കാസര്‍കോട്: റിമാന്‍ഡ് പ്രതിയെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി സ്വദേശി മുബഷീര്‍ ആണ് മരിച്ചത്. കാസര്‍കോട് സ്പെഷ്യല്‍ സബ്ജയിലിലാണ് സംഭവം. പോക്സോ കേസിലായിരുന്നു ഒരുമാസം മുമ്പ് മുബഷീര്‍ അറസ്റ്റിലായത്. രാവിലെ അഞ്ചുമണിക്ക് മുബഷീര്‍ മരിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് മുബഷീറിന്റെ സഹോദരന്‍ വന്നു. മുബഷീറിന്റെ മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് നല്‍കിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ജയിലിനുള്ളില്‍ മുബഷീറിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സബ്ജയിലിലേക്ക് മാറ്റിയതിന് ശേഷം കാണാനെത്തിയ കുടുംബാംഗങ്ങളോട് തനിക്ക് മര്‍ദ്ദനമേറ്റ വിവരങ്ങളുള്‍പ്പെടെ പറഞ്ഞിരുന്നതായാണ് സൂചന. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തനിക്ക് മരുന്നുകള്‍ തരുന്നുവെന്നും മുബഷീര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
പുലര്‍ച്ചെയാണ് മുബഷീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോ, മരണം സംഭവിച്ചതോ ആ. വിവരങ്ങള്‍ ജയില്‍ അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. ഇതും ദുരൂഹമായി തുടരുന്നു. മുബഷീറിന്റെ അയല്‍വാസി വഴിയാണ് കുടുംബം മരണവിവരം അറിയുന്നത്. മരിക്കുന്നതിന് തലേദിവസം മുബഷീറിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടിരുന്നു. തനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ വിവരം മുബഷീര്‍ ഇവരെ അറിയിച്ചിരുന്നു.
മരുന്നുകള്‍ തരുന്നുണ്ടെന്നും അത് കഴിക്കുമ്പോള്‍ തലയ്ക്ക് വല്ലാത്ത അവസ്ഥയാണെന്നും അറിയിച്ചിരുന്നു. മുബഷീറിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.




