- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവത്തിനുശേഷം ലോറിയില്‍ തിരികെ കൊണ്ടുപോകുന്നതിനിടെ ആന വിരണ്ടു; പാപ്പാന് കുത്തേറ്റു
കോട്ടയം: ഉത്സവത്തിനുശേഷം മടങ്ങവെ ആന വിരണ്ടു. വെമ്പള്ളിയില്‍ വൈലാശ്ശേരി അര്‍ജുനന്‍ എന്ന ആന വിരണ്ട് പാപ്പാന് കുത്തേറ്റു. വെമ്പള്ളിയില്‍ റേഷന്‍ കടപ്പടിക്ക് സമീപം ജനവാസമേഖലയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഉത്സവത്തിനുശേഷം ലോറിയില്‍ തിരികെ കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.
വിരണ്ട സമയത്ത് ആനയുടെ അടുത്തുണ്ടായിരുന്ന ഒന്നാം പാപ്പാന്‍ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പാപ്പാന്മാര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. ഈ നാലുപേരും ചേര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആനയെ പൂര്‍ണമായും തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ആള്‍ത്തിരക്കുള്ള പൊതുവഴിയില്‍ ആന വഴിമുടക്കിയതോടെ ജനങ്ങളും പരിഭ്രാന്തരായി.
Next Story




