- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കാവശ്ശേരിയില്‍ പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു
പാലക്കാട്: പാലക്കാട് കാവശ്ശേരിയില്‍ പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് പാടൂര്‍ പീച്ചങ്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി അനില അജീഷിന് (34) പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെ വീടിനടുത്ത് വലത് കൈക്കാണ് പാമ്പിന്റെ കടിയേറ്റത്. വെള്ളിക്കെട്ടന്‍ ആണ് കടിച്ചത്. രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
Next Story




