- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്കൂട്ടത്തിലിനെ പോലുള്ളവര്‍ കഴിയേണ്ടത് ജയിലിലാണെന്ന് രാജീവ് ചന്ദ്രശേഖര്‍; പരാതിക്ക് പിന്നില്‍ സിപിഎം-ബി.ജെ.പി ബന്ധമുണ്ടെന്ന വാദം വിഡ്ഢിത്തമെന്ന് ബിജെപി അധ്യക്ഷന്‍
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പീഡന കേസിന്റെ ജാമ്യ ഹര്‍ജിയില്‍ പരാതിക്കാരിക്ക് ബിജെപി ബന്ധമാരോപിക്കുന്നത് മുഖ്യ വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുവതിയുടെ പരാതിക്ക് പിന്നില്‍ സിപിഎം-ബി.ജെ.പി ബന്ധമുണ്ടെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം വിഡ്ഢിത്തമാണ്. ആരെയാണ് രാഹുലും കോണ്‍ഗ്രസ്സും വിഡ്ഢിയാക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
യുവതിയെ പീഡിപ്പിച്ചത് കോണ്‍ഗ്രസ് എം.എല്‍.എയാണ്. എന്നിട്ട് ഇതിനൊക്കെ പിന്നില്‍ സി.പി.എമ്മും ബി.ജെ.പിയുമുണ്ടെന്നാണോ പറയുന്നത്. സംസ്ഥാനത്ത് എം.എല്‍.എ സ്ഥാനത്തിരിക്കുന്നയാളാണ് പീഡിപ്പിച്ചത്. പോലീസ് ശരിയായ അന്വേഷണം നടത്തി നീതി നടപ്പാക്കണം. രാഷ്ട്രീയ വിഷയമായി ഇതിനെ കാണരുത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം അത്രയേറെ ഗൗരവതരംതന്നെയാണ്. ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങള്‍ നടക്കുന്നുണ്ട്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ എല്‍.ഡി.എഫ് അധികാരത്തിലെത്തിയിട്ട് പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ എന്ത് ചെയ്തു എന്നതാണ് കേരളത്തിലെ ജനങ്ങള്‍ ചോദിക്കുന്നത്.
സംസ്ഥാനത്ത് എന്തെങ്കിലും വികസനം നടന്നിട്ടുണ്ടോയെന്നതാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ളവര്‍ കഴിയേണ്ടത് ജയിലിലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.




