തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ ഇരയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

തിരുവനന്തപുരം കോടതിയിലാണ് സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷ നല്‍കിയത്. സമാന സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെയും സന്ദീപിനെയും മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിരുന്നു. രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. രജ്ഞിത പുളിക്കനാണ് ഒന്നാം പ്രതി.

അഭിഭാഷകയായ ദീപ ജോസഫിനെ പ്രതിയാക്കിയിട്ടുണ്ട്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തില്‍ പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയും ഐടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.