- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേവല്‍ഡേ ഓപ്പറേഷന്‍ ഡെമോ: നഗരത്തില്‍ ഡിസംബര്‍ 3ന് ഗതാഗത ക്രമീകരണം; സ്റ്റീല്‍ കുപ്പിയും കുടയും കരുതണം
തിരുവനന്തപുരം: ശംഖുംമുഖത്ത് ഡിസംബര്‍ 3ന് വൈകുന്നേരം 4.30 മണി മുതല്‍ ഇന്ത്യന്‍ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ ഓപ്പറേഷന്‍ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 0471-255873 എ ന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതുമാണ്. പൊതുജനങ്ങള്‍ക്ക് അനുവദിച്ച പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്.
ചാക്ക, കല്ലുംമൂട്, സ്റ്റേഷന്‍കടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളില്‍ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാര്‍ക്കിംഗ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും.
പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ചാക്ക-ആല്‍സെയിന്റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതും അതിനുശേഷം വരുന്ന വാഹനങ്ങള്‍ ഈഞ്ചക്കല്‍-കല്ലുംമ്മൂട്-പൊന്നറപാലം-വലിയതുറ-ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വഴിയും പോകേണ്ടതാണ്.
പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങള്‍ ചാക്ക-ആല്‍ സെയിന്റ്സ്-ബാലനഗര്‍ റോഡ് വഴിയും ചാക്ക-ആല്‍സെയിന്റ്സ്-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസില്‍ അനുവദിക്കപ്പെട്ട പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതും നേവി ഏര്‍പ്പെടുത്തിയിട്ടുളള വാഹനങ്ങളില്‍ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ എത്തി തിരികെ പോകേണ്ടതുമാണ്.
പാസ്സില്ലാതെ പരിപാടി കാണാന്‍ വരുന്ന പൊതുജനങ്ങള്‍, വാഹനങ്ങള്‍ തിരുവനന്തപുരം സിറ്റി പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യേണ്ടതും, പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറി അതാത് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിശ്ചിത ടിക്കറ്റ് ചാര്‍ജ് ഈടാക്കി സര്‍വ്വീസ് നടത്തുന്നതാണ്.
വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടുകളുടെ വിവരങ്ങള്‍
കൊല്ലം, ആറ്റിങ്ങല്‍, പോത്തന്‍കോട്, ശ്രീകാര്യം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
എം.സി റോഡ് വഴി വരുന്നവര്‍ വാഹനങ്ങള്‍ എം.ജി കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. നെടുമങ്ങാട്, പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കവടിയാറിലുള്ള സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലും, സംസ്‌കൃത കോളേജ് യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എല്‍.എം.എസ് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
കാട്ടാക്കട, തിരുമല ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ വാഹനങ്ങള്‍ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്പലത്തുള്ള ജിമ്മി ജോര്‍ജ് ഗ്രൗണ്ടിലും, വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് കോമ്പൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
പാറശ്ശാല, നെയ്യാറ്റിന്‍കര, പാപ്പനംകോട്, കരമന ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കിള്ളിപ്പാലം ബോയ്‌സ് ഹൈസ്‌കൂളിലും, ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കല്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ലുലുമാള്‍, ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കരിക്കകം ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
വര്‍ക്കല, കടയ്കാവൂര്‍, പെരുമാതുറ ഭാഗങ്ങളില്‍ നിന്നും തീരദേശ റോഡ് വഴി വരുന്നവര്‍ വാഹനങ്ങള്‍ പുത്തന്‍തോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്സ് കോളേജ് പാര്‍ക്കിംഗ് ഏരിയയിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
വിവിധ പാര്‍ക്കിഗ് ഗ്രൗണ്ടുകളില്‍ നിന്നും വെട്ടുകാട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ റൂട്ട്
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എല്‍.എം.എസ് പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പൂജപ്പുര-ജഗതി-വിമന്‍സ് കോളേജ് ജംഗ്ഷന്‍-വഴുതക്കാട്-വെള്ളയമ്പലം-മ്യൂസിയം-വിജെറ്റി-ആശാന്‍സ്‌ക്വയര്‍-പേട്ട-ചാക്ക-ആള്‍സെയിന്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ തിരികെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിക്കുന്നതാണ്.
ഹോമിയോ കോളേജ്, ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്‌കൂള്‍, പുത്തരികണ്ടം എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്നും ഹോമിയോ കോളേജ്, ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും കിഴക്കേകോട്ട വഴി സ്റ്റാച്യു-ആശാന്‍ സ്‌ക്വയര്‍-പേട്ട-ചാക്ക-ആള്‍സെയിന്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ തിരികെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിക്കുന്നതാണ്.
പൂജപ്പര ഗ്രൗണ്ട്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, സംസ്‌കൃത കോളേജ്, യൂണിവേഴ്സിറ്റി
കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എല്‍.എം.എസ് പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്നും പൂജപ്പുര-ജഗതി-വിമന്‍സ് കോളേജ് ജംഗ്ഷന്‍-വഴുതക്കാട്-വെള്ളയമ്പലം-മ്യൂസിയം-വിജെറ്റി-ആശാന്‍സ്‌ക്വയര്‍-പേട്ട-ചാക്ക-ആള്‍സെയിന്റ്സ് കോളേജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ തിരികെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിക്കുന്നതാണ്.
എംജി കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും കേശവദാസപുരം-പട്ടം-പിഎംജി-പാളയം- ആശാന്‍സ്‌ക്വയര്‍-പേട്ട-ചാക്ക-ആള്‍സെയിന്റ്സ് കോളേജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് തിരികെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിക്കുന്നതാണ്.
ലുലുമാള്‍, ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കരിക്കകം ക്ഷേത്ര പാര്‍ക്കിംഗ് എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്നും വെണ്‍പാലവട്ടം-കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്‍-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെണ്‍പാലവട്ടം-ചാക്ക-ആള്‍സെയിന്റ്സ് കോളേജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ തിരികെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിക്കുന്നതാണ്.
പുത്തന്‍തോപ്പ്, സെന്റ് സേവ്യയേഴ്സ് കോളേജ് പാര്‍ക്കിംഗ്, തുമ്പ വിഎസ്എസ്സി ഗ്രൗണ്ട് എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്നും പുത്തന്‍തോപ്പ്-ആറാട്ടുവഴി-പള്ളിത്തുറ-സ്റ്റേഷന്‍കടവ്-സൗത്ത് തുമ്പ മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ തിരികെ കെ.എസ്.ആര്‍.ടിസി ബസുകളില്‍ എത്തിക്കുന്നതാണ്.
കോളേജ് /സ്‌കൂളുകളില്‍ നിന്നും പരിപാടി കാണാനായി വരുന്നവര്‍ മുന്‍കൂട്ടി ട്രാഫിക് പോലീസിനെ അറിയിച്ച് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.
വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ യഥാസമയം എത്തിച്ചേരുന്നതിനായി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരേണ്ടതും സുലൈമാന്‍ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കല്‍ വഴി തിരികെ പോകേണ്ടതാണ്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ ചാക്ക അനന്തപുരി ഹോസ്പിറ്റല്‍- സര്‍വ്വീസ് റോഡ് വഴി പോകേണ്ടതാണ്.
സ്റ്റീല്‍ കുപ്പിയും കുടയും കരുതണം
നേവല്‍ഡേ ഓപ്പറേഷന്‍ ഡെമോ കാണുവാനെത്തുന്ന പൊതുജനങ്ങള്‍ കുടയും സ്റ്റീല്‍ കുപ്പിയും കൈയില്‍ കരുതേണ്ടതാണ്. ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഫില്ലിംഗ് പോയിന്റുകളില്‍ നിന്നും കുപ്പികളില്‍ വെള്ളം നിറയ്ക്കാവുന്നതാണ്. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീല്‍ കുപ്പികള്‍ കൈയില്‍ കരുതാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്.




