- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 245. 72 ഗ്രാം എംഡിഎംഎ പിടികൂടി: 32കാരന് അറസ്റ്റില്‍
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 245. 72 ഗ്രാം എംഡിഎംഎ പിടികൂടി: 32കാരന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പില്‍ വീട്ടില്‍ ഫഹദ് ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്വിഫ്റ്റ് കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു എംഡി എം എ. 5 ഗ്രാം വീതം തൂക്കമുള്ള 52 പാക്കറ്റുകളിലായായിരുന്നു കടത്ത്. ലഹരി കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ മദ്യ ലഹരിയില്‍ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം കാര്‍ ഓടിച്ച കേസിലെ പ്രതിയാണ് 32കാരനായ ഫഹദ്.
Next Story




