മാനന്തവാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് പനമരത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. നെടുംകുന്നില്‍ സത്യജ്യോതിക്കാണ് പരിക്കേറ്റത്.ഡിസംബര്‍ 2 ന് പുലര്‍ച്ചെ അച്ഛന്റെ കൂടെ പരീക്ഷ എഴുതാന്‍ മൈസൂരിലേക്ക് പോകുന്ന സമയത്താണ് സത്യജ്യോതിയെ കാട്ടാന ആക്രമിച്ചത്.

യുവാവിനെ തുമ്പിക്കൈയ്യില്‍ എടുത്തെറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ നട്ടെല്ലിനുള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.