- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ ബസിന്റെ പുറകില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് ഇടിച്ചുകയറി; പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍
കാഞ്ഞിരപ്പള്ളി: കോട്ടയം പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. സ്‌കൂള്‍ ബസിന്റെ പുറകില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് ഇടിച്ചുകയറിയാണ് അപകടം. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ വെള്ളി രാവിലെ 7.45 ഓടെയാണ് സംഭവം.
സ്‌കൂള്‍ ബസ് ഡ്രൈവര്‍ പി കെ ചന്ദ്രന്‍ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളായ അയ്യപ്പഭക്തരായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ചുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
Next Story




