- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവു കിട്ടിയെന്ന് വിശദീകരണം; കോണ്‍ഗ്രസ് നിയമനക്കോഴയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കാന്‍ കാരണമായ കോണ്‍ഗ്രസ് നിയമനക്കോഴയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിജയനെ ഇടനിലക്കാരനാക്കി കോഴ വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനം വാഗ്ദാനം ചെയ്താണ് നേതാക്കള്‍ പണം തട്ടിയത്. ഒടുവില്‍ ബാധ്യത വിജയന്റെമാത്രം ചുമലിലായതോടെ മകനൊപ്പം 2024 ഡിസംബര്‍ 27ന് ജീവനൊടുക്കി. ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കത്തെഴുതിവച്ചായിരുന്നു ആത്മഹത്യ.
നിയമനക്കോഴയില്‍ എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ വഴി 15 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയുണ്ടായി. ബാങ്ക് നിയമനത്തിന് എംഎല്‍എ നല്‍കിയ ശുപാര്‍ശക്കത്ത് പുറത്തുവന്നു. ആത്മഹത്യാ പ്രേരണക്കേസിലും ബാലകൃഷ്ണന്‍ ഒന്നാം പ്രതിയാണ്.




