- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നു കളയും'; മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജിന് വധഭീഷണി
കൊച്ചി: ലൈംഗികാരോപണ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജിന് വധഭീഷണി. 'രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നു കളയും' എന്നാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ രാത്രി രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് റിനി ആന്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു. ഈ മാസം 15ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
Next Story




