- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തന്‍കോട് കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷം; പൊലീസ് ഇടപെട്ട് പരിഹരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷം. തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷം അവസാനിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് കലാശക്കൊട്ടിനിടെ രണ്ട് അപകടമുണ്ടായി. പോത്തന്‍കോട് കലാശക്കൊട്ടിനിടെ വാഹനത്തില്‍ നിന്ന് വീണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടത്തില്‍ ഡ്രൈവറിന് പരിക്കേല്‍ക്കുകയുമുണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് തിരുപുറം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി മോഹന്‍ദാസിന്റെ പ്രചാരണ വാഹനമാണ് കുളത്തില്‍ വീണത്. ഡ്രൈവറായ ജസ്റ്റിന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജസ്റ്റിനെ പരിക്കുകളോടെ പുറത്തെത്തിച്ചു. വാഹനം പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നിരുന്നു.




