കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും വിമത സ്ഥാനാര്‍ഥിയെയും അനുകൂലിക്കുന്ന സംഘങ്ങള്‍ തമ്മിലടിച്ചു. ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു. മുന്‍ നഗരസഭാധ്യക്ഷയായ ഷൈനി സണ്ണി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റവും സഭ്യവര്‍ഷവുമുണ്ടായി. തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു.