- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകള്‍ കയറി ഇറങ്ങി പകല്‍ മുഴുവന്‍ വോട്ടഭ്യര്‍ത്ഥന; രാത്രി വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചു വേദന: മലപ്പുറത്ത് വനിതാ സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറത്ത് വനിതാ സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് പകല്‍ മുഴുവന്‍ നീണ്ടു നിന്ന തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡില്‍നിന്നു മത്സരിക്കാനുള്ള ഒരുക്കത്തിനിടെയാണ് മരണം.
പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകല്‍ മുഴുവന്‍ വീടുകള്‍ കയറിയുള്ള വേട്ടഭ്യര്‍ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭര്‍ത്താവ്: അബദുറഹിമാന്‍.
Next Story




