- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎ പിടികൂടിയ കേസ്; ഓടിരക്ഷപ്പെട്ട അഞ്ചാം പ്രതി പിടിയില്‍
എംഡിഎംഎ പിടികൂടിയ കേസ്; ഓടിരക്ഷപ്പെട്ട അഞ്ചാം പ്രതി പിടിയില്‍
കൊണ്ടോട്ടി: കണ്ണംവെട്ടിക്കാവ് വള്ളിക്കാടുനിന്ന് ഒക്ടോബറില്‍ 163 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പുളിക്കല്‍ പറവൂര്‍ വടക്കുംകര വീട്ടില്‍ ഷിഹാബുദ്ദീന്‍ (32) ആണ് കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ പെരിയങ്ങാട്ടുനിന്ന് പിടിയിലായത്. കേസില്‍ അഞ്ചാംപ്രതിയായ ഇയാള്‍ സംഭവസമയത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ആറാംപ്രതിയെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഒരാളെക്കൂടി പിടികൂടാനുണ്ട്. നാലുപേര്‍ ആദ്യംതന്നെ പിടിയിലായി.
കഴിഞ്ഞദിവസം പെരിയങ്ങാട്ടുവെച്ച് എംഡിഎംഎ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഷിഹാബുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. ഒരുഗ്രാം എംഡിഎംഎ കണ്ടെടുത്തു.
2023-ല്‍ കരിപ്പൂര്‍ നുഹ്‌മാന്‍ ജങ്ഷനിലെ ലോഡ്ജില്‍നിന്ന് 51 ഗ്രാം എംഡിഎംഎയുമായും ഷിഹാബുദ്ദീന്‍ പിടിയിലായിരുന്നു. ഈ കേസിന്റെ വിചാരണനടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.




