- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ പോലീസ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് ചിക്കന്‍പോക്സ്; ഡ്യൂട്ടിയില്‍ നിന്നും മാറ്റി
ശബരിമലയിലെ പോലീസ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് ചിക്കന്‍പോക്സ്
ശബരിമല: സന്നിധാനത്തെ പോലീസ് ക്യാമ്പില്‍ ചിക്കന്‍പോക്സ്. രോഗലക്ഷണമുള്ള 10 പോലീസുകാരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റി. ഇതില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം നടത്തി. ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കാന്‍ ഇവരെ സന്നിധാനത്തുതന്നെ മറ്റൊരുസ്ഥലത്തേക്കുമാറ്റി. ഇതേബാച്ചിലുള്ള 1700 പോലീസുകാര്‍ക്ക് ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍നിന്ന് പ്രതിരോധമരുന്ന് നല്‍കി. മുന്‍കരുതലെന്ന നിലയിലാണിത്. പകല്‍ സന്നിധാനത്ത് കനത്ത ചൂടായതിനാല്‍ രോഗം പടരാനുള്ള സാധ്യതയുണ്ട്.
Next Story




