- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
93-ാമത് ശിവഗിരി തീര്‍ഥാടനം; ആഘോഷ പരിപാടികള്‍ക്ക് 15ന് തുടക്കമാകും
ശിവഗിരി തീര്‍ഥാടനം; ആഘോഷ പരിപാടികള്‍ക്ക് 15ന് തുടക്കമാകും
ശിവഗിരി: 93-ാമത് ശിവഗിരി തീര്‍ഥാടനകാലത്തെ ആഘോഷപരിപാടികളും സമ്മേളനങ്ങളുടെ തുടക്കവും 15-ന് രാവിലെ 10-ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. 15മുതല്‍ 29വരെ വൈവിധ്യമാര്‍ന്ന സമ്മേളനങ്ങള്‍ നടക്കും. ദിവസവും രാവിലെ 10-ന് ഗുരുദേവകൃതികളെയും ദര്‍ശനത്തെയും ആസ്പദമാക്കി സമ്മേളനങ്ങള്‍ നടക്കും. 30, 31, ജനുവരി 1 തീയതികളില്‍ പ്രത്യേക സമ്മേളനങ്ങളും ഉണ്ടാകും. യുവജന സമ്മേളനം, പരിസ്ഥിതിസംരക്ഷണ സമ്മേളനം, പാരമ്പര്യ വൈദ്യസംഗമം, പിന്നാക്കസമുദായ സമ്മേളനം, ഗുരുധര്‍മ പ്രചാരണസഭാ സമ്മേളനം, സത്യവ്രത സ്വാമി ശതാബ്ദി സമ്മേളനം എന്നിവയാണ് നടക്കുക. ഗുരുദേവകൃതികളെയും ഗുരുദേവ ശിഷ്യന്മാരുടെ കൃതികളെയും ആസ്പദമാക്കി നടത്തുന്ന അക്ഷരശ്ലോകസദസ്സും സംഘടിപ്പിക്കുന്നുണ്ട്.
Next Story




