- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈരാറ്റുപേട്ടയില്‍ ഗൃഹനാഥന് വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍
കോട്ടയം ഈരാറ്റുപേട്ടയില്‍ ഗൃഹനാഥനെ വീടിന്റെ പുരയിടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട പെരിങ്ങുളം ഭാഗത്ത് തടവിനാലില്‍ വീട്ടില്‍ ലോറന്‍സ് (56)നെയാണ് വീടിനു സമീപത്തെ പുരയിടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി. സ്വയം നിറയൊഴിച്ചതെന്നാണ് നിഗമനം.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ വെടിയേറ്റ് മരിച്ച നിലയില്‍ സ്വന്തം പുരയിടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം ഈരാറ്റുപേട്ട പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഈരാറ്റുപേട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്വയം വെടിവച്ച് മരിച്ചതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Next Story




