- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം: അഗസ്ത്യവനത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. തിരുവനന്തപുരം കോട്ടൂര്‍ അഗസ്ത്യവനത്തിനുള്ളിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന പൊടിയം ഉന്നതിയില്‍ വച്ചായിരുന്നു സംഭവം. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ആയ അനീഷിനാണ് കടിയേറ്റത്.
കുറ്റിച്ചല്‍ പഞ്ചായത്തില്‍ വനത്തിനുള്ളില്‍ വരുന്ന ഏകപോളിങ് സ്റ്റേഷനാണ് പൊടിയത്ത് ഉള്ളത്. അവിടെ ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥനാണ് പാമ്പുകടി ഏറ്റത്. പൊടിയത്ത് പോളിങ് സ്റ്റേഷന് തൊട്ടു താഴെയുള്ള വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story




