- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈഡേയില്‍ മദ്യം ശേഖരിച്ച് വന്‍ വിലയ്ക്ക് വില്‍പ്പന; ഒരാള്‍ പിടിയില്‍
കൊട്ടിയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം മദ്യനിരോധനമുള്ളപ്പോള്‍ മദ്യം ശേഖരിച്ച് വന്‍ വിലയ്ക്ക് വില്‍പ്പന നടത്തിയ ആളിനെ 20 ലിറ്റര്‍ വിദേശമദ്യവുമായി പിടികൂടി. അര ലിറ്റര്‍ വീതമുള്ള 40 കുപ്പികളാണ് പോലീസ് പിടിച്ചെടുത്തത്. ഉമയനല്ലൂര്‍ പറക്കുളം ദയാ മന്‍സിലില്‍ സുധീറിനെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
പറക്കുളം എംഇഎസ് സ്‌കൂളിനടുത്തുള്ള ഇയാളുടെ വീട്ടില്‍ മദ്യവില്‍പ്പന നടക്കുന്നതായി പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന് ലഭിച്ച വിവരത്തെതുടര്‍ന്ന് പരിശോധന നടത്തി മദ്യവുമായി പിടികൂടുകയായിരുന്നു. ബെവറജസ് മദ്യഷോപ്പില്‍നിന്നു പലപ്പോഴായി മദ്യം വാങ്ങി ശേഖരിച്ച് ഡ്രൈഡേയില്‍ വലിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. എസ്‌ഐ നിതിന്‍ നളന്‍, വിഷ്ണു, ഷാജി, സിപിഒമാരായ ശംഭു, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Next Story




