- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മടിയില്‍ ഇരുന്ന ഒന്നര വയസ്സുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു; കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍: കുട്ടികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റതായി റിപ്പോര്‍ട്ട്
അമ്മയുടെ മടിയില്‍ ഇരുന്ന ഒന്നര വയസ്സുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു
തൃശൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന്‍ അടക്കം അഞ്ചു പേര്‍ക്ക് കടിയേറ്റു. ചൊവ്വ പകല്‍ 12 മണിയോടെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന തൊഴിയൂര്‍ രാപറമ്പില്‍ പടിക്കളത്തില്‍ റംഷാദ് മകന്‍ നിഷാന്‍(ഒന്നര) ന് ആണ് കടിയേറ്റത്. മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്. നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശി ജിതേഷിന്റെ മകള്‍ അഞ്ജലി (3), കര്‍ണ്ണാക്കില്‍ സ്വദേശി കായില്‍ മുസ്തഫ മകള്‍ കിസ്മത്ത് (10), കല്ലൂര്‍ സ്വദേശി എല്‍സി (69) എന്നിവര്‍ക്കും തെരുവുനായയുടെ കടിയേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story




