കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഇടിച്ച് തെറിപ്പിച്ച ഒരു കാറിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ട് പോകുകയായിരുന്നു ഉദ്യോഗസ്ഥരാണെന്നാണ് വിവരം. പുത്തൂര്‍ ഇറക്കത്തിലാണ് ലോറിക്ക് നിയന്ത്രണം നഷ്ടമായത്. ഒടുവില്‍ ട്രാന്‍സ്ഫോമറിലിടിച്ചാണ് നിന്നത്. ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്ന് പ്രദേശത്ത് വൈദ്യതിയും തടസ്സപ്പെട്ടു.