- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ വൃത്തിയുള്ള കോച്ചുകള്‍ വരും; കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകള്‍ പൂര്‍ണമായും എല്‍എച്ച്ബിയിലേക്കു മാറും
ചെന്നൈ: കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ വൃത്തിയുള്ള കോച്ചുകള്‍ വരും. കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകള്‍ പൂര്‍ണമായും എല്‍എച്ച്ബിയിലേക്കു മാറും. 2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം. ഏറ്റവും തിരക്കേറിയ മംഗളൂരു മെയില്‍, തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ആലപ്പി സൂപ്പര്‍ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകള്‍ എല്‍എച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി.
ആദ്യം ആലപ്പി
മംഗളൂരു സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിന്‍ ഫെബ്രുവരി ഒന്നിനും ചെന്നൈമംഗളൂരു ട്രെയിന്‍ (22637) ഫെബ്രുവരി 4നും ആണ് എല്‍എച്ച്ബി കോച്ചുകളിലേക്കു മാറുക. മംഗളൂരുചെന്നൈ മെയില്‍ (12602) ഫെബ്രുവരി 3 മുതലും ചെന്നൈമംഗളൂരു മെയില്‍ (2601) 4 മുതലും എല്‍എച്ച്ബിയില്‍ ഓടും. ചെന്നൈആലപ്പി (ഫെബ്രുവരി 1), ആലപ്പിചെന്നൈ (ഫെബ്രുവരി 2), ചെന്നൈതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695ഫെബ്രുവരി 3), തിരുവനന്തപുരംചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696ഫെബ്രുവരി 4) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.




