- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സര്‍ക്കാരിന് ഭരണ നേട്ടങ്ങള്‍ പറയാനാകാത്തതിനാലാണ് ലൈംഗിക വിവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുല്ലപ്പള്ളി; യുഡിഎഫ് ജയിക്കുമെന്നും മുന്‍ കെപിസിസി പ്രസിഡന്റ്
കോഴിക്കോട്: ഇടതു സര്‍ക്കാരിന് ഭരണ നേട്ടങ്ങള്‍ പറയാനാകാത്തതിനാലാണ് ലൈംഗിക വിവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്.
യുഡിഎഫ് വലിയ വിജയ പ്രതീക്ഷയിലാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വിധിയെഴുത്തുണ്ടാകും. സ്വര്‍ണക്കൊള്ള പ്രതികള്‍ക്ക് സിപിഎം സംരക്ഷണ കവചമൊരുക്കിയെന്നും വോട്ട് ചെയ്തശേഷം മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം വോട്ടെടുപ്പില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും വോട്ടിംഗ് ശതമാനം നാല്‍പ്പതിനോട് അടുക്കുകയാണ്.
Next Story




