- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധ്യാപികയെ ക്ലാസില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ മുറിവേല്പിച്ചതിന് ശേഷം ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു; തിരച്ചില്‍ തുടരുന്നു
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ അധ്യാപികയെ സ്‌കൂളില്‍ കയറി ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ആണ് ഭര്‍ത്താവ് കൊച്ചുമോന്‍ ആണ് ആക്രമിച്ചത്. ഏറ്റുമാനൂര്‍ പൂവത്തുമുട്ടില്‍ ആണ് സംഭവം. ഡോണിയയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മറ്റ് അധ്യാപകര്‍ എത്തിയതോടെ കൊച്ചുമോന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നം ആണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് ശേഷം കൊച്ചു മോന്‍ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അധ്യാപികയായ ഡോണിയയും ഭര്‍ത്താവ് കൊച്ചുമോനും കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്‌നങ്ങളുണ്ട്. ഇരുവരും രണ്ട് സ്ഥലത്തായി താമസിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പത്ത് മണിക്ക് എത്തിയ കൊച്ചുമോന്‍ പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് അന്വേഷിച്ചു. ആ സമയത്ത് ഡോണിയ എത്തിയിരുന്നില്ല, അതിന് ശേഷം പത്തരയ്ക്ക് എത്തി. പുസ്തകങ്ങള്‍ കൊടുക്കാനുണ്ടെന്നാണ് ഇയാള്‍ പ്രധാനാധ്യാപികയോട് പറഞ്ഞത്. ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിച്ചിറക്കി കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു.
ഉച്ചത്തില്‍ കരഞ്ഞ അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. ആ സമയത്ത് കൊച്ചുമോന്‍ ഓടി രക്ഷപ്പെട്ടു. ഭിന്നശേഷിക്കാരിയാണ് ഡോണിയ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




