- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ സ്വദേശി ഹരിദാസ്(63) നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊലക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിഞ്ഞിരുന്നയാളാണ് ഹരിദാസ്. ജയിലിനകത്ത് കാര്‍പ്പെന്ററി യൂണിറ്റിലായിരുന്നു ഇയാള്‍ക്ക് ജോലി. ഇവിടേക്ക് പ്ലൈവുഡ് കെട്ടി കൊണ്ടുവന്ന കയറുമായി ഇയാള്‍ തൊട്ടടുത്തുള്ള ശുചിമുറിയിലേക്ക് കയറിപ്പോയി.
ഹരിദാസ് ശുചിമുറിയിലേക്ക് കയറിപ്പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വിവരം. ഹരിദാസിനൊപ്പം കാര്‍പ്പെന്ററി യൂണിറ്റില്‍ ഉണ്ടായിരുന്നയാള്‍ ശുചിമുറി ഉപയോഗിക്കാനായി എത്തിയപ്പോഴാണ് ഹരിദാസിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ജയിലധികൃതരെ വിവരം അറിയിച്ചു. ജയില്‍ ജീവനക്കാര്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.




