പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പാലാരിവട്ടത്ത് നിന്ന് കാണാതായ പഞ്ചായത്ത് ക്ലര്‍ക്കിന്റെ മൃതദേഹം. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ്(42)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. ഒക്ടോബര്‍ 30-നായിരുന്നു വിപിനെ പാലാരിവട്ടത്ത് നിന്ന് കാണാതായത്.