തൃശൂര്‍: പറപ്പൂക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. പറപ്പൂക്കര പട്ടികജാതി ഉന്നതിയിലെ പാണ്ടിയത്ത് വീട്ടില്‍ മദനന്റെ മകന്‍ അഖില്‍ (28 ) ആണ് മരിച്ചത്. അയല്‍വാസിയായ രോഹിത്ത് ആണ് അഖിലിനെ കുത്തിയത്. സംഭവശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.