- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഇനി ജില്ലാപഞ്ചായത്തംഗം; കുളനട ഡിവിഷനില്‍ സവിത അജയകുമാറിന് മികച്ച ജയം
കോഴഞ്ചേരി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന സവിത അജയകുമാറിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സവിത അജയകുമാര്‍ മികച്ച മാര്‍ജിനിലാണ് വിജയിച്ചത്. 15,363 വോട്ട് നേടിയ സവിത 949 വോട്ടിനാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി രമാ ജോഗീന്ദര്‍ (14,424), എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ മധു 10,073 വോട്ടുകളും നേടി.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി കഴിഞ്ഞ നാലര വര്‍ഷകാലമായി പ്രവര്‍ത്തിക്കുകയായിരുന്നു സവിത. സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴഞ്ചേരി ഏരിയ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സവിത എംഎ ബിഎഡ് ബിരുദധാരിയാണ്. 11 വര്‍ഷം ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു.




