- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീര്‍ഥാടകര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി; ശബരിമല സന്നിധാനത്തെ ട്രാക്ടര്‍ അപകടത്തില്‍ പൊലീസ് കേസെടുത്തു
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ട്രാക്ടര്‍ അപകടത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി നാരായണനെതിരെയാണ് കേസെടുത്തത്.ബിഎന്‍എസ് 281, 125 എ, ബി വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ രാത്രിയായിരുന്നു സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ ഇടിച്ചുകയറി 9 പേര്‍ക്ക് പരിക്ക് പറ്റിയത്. ആന്ധ്രയില്‍ നിന്നുള്ള ആറ് പേരും തമിഴ് നാട് നിന്നുള്ള രണ്ട് പേരും മലയാളിയായ ഒരാളുമാണ് അപകടത്തില്‍ പെട്ടത്.
തീര്‍ഥാടകര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറുകയായിരുന്നു . ആശുപത്രിക്ക് 25 മീറ്റര്‍ അകലെവച്ച് തന്നെയാണ് അപകടം ഉണ്ടായത്. അതിനാല്‍ തന്നെ പെട്ടെന്ന് ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പമ്പ ആശുപത്രിയിലേക്ക് അയക്കാന്‍ സാധിച്ചു.
Next Story




