- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം കാലുവാരി! പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി എവി ഗോപിനാഥ്
പാലക്കാട്: പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്. സിപിഎം കാലുവാരിയെന്നാണ് എ.വി. ഗോപിനാഥിന്റെ ആക്ഷേപം.
സിപിഎമ്മിലെ തര്‍ക്കങ്ങള്‍ കാരണം ചിലയിടങ്ങളില്‍ വോട്ട് ചോര്‍ന്നു. താന്‍ മത്സരിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടെ അത് പ്രതിഫലിച്ചു. തോല്‍വി അപ്രതീക്ഷിതമാണ്. എല്‍ഡിഎഫിനൊപ്പം തുടരും. പെരിങ്ങോട്ടുകുറിശിയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം വാര്‍ഡായ ബൊമ്മണ്ണിയൂരില്‍ 130 വോട്ടുകള്‍ക്കാണ് ഗോപിനാഥ് തോറ്റത്.
പെരിങ്ങോട്ടുകുറിശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
Next Story




