ന്യൂഡല്‍ഹി: എം.എം. മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം.എം. മണി സത്യസന്ധന്‍ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവര്‍ മനസില്‍ സൂക്ഷിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. വലിയ സന്തോഷത്തിലാണ്. സര്‍ക്കാരിന്റെ പരാജയം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

സര്‍ക്കാര്‍ പണം വാരി എറിഞ്ഞു. പിആര്‍ വര്‍ക്ക് കൊണ്ട് ജനം വോട്ട് ചെയ്യും എന്ന് സര്‍ക്കാര്‍ കരുതി. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. ഈ കോലം മാറും, ഈ കൊല്ലം കൊല്ലം മാറും എന്നതായിരുന്നു ടാഗ് ലൈന്‍. തിരുവനന്തപുരത്തെ സിപിഎം പരാജയത്തില്‍, മേക്കപ്പിന് ഒക്കെ പരിധി ഉണ്ടെന്ന് പറയുന്നപോലെ ക്യാപ്‌സൂളിന് ഒക്കെ ഒരു പരിധി ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.