തിരുവനന്തപുരം: പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ തിങ്കളാഴ്ച ഹാജരായേക്കില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും രാഹുല്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ജാമ്യ വ്യവസ്ഥയില്‍ 15 ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തെ ഹൈക്കോടതിയുടെ അപ്പീല്‍ തീരുമാനമനുസരിച്ചാകുമെന്നും സൂചനയുണ്ട്.

ആദ്യത്തെ പരാതിയില്‍ രാഹുലിനെ തത്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസില്‍ വിശദമായ വാദം തിങ്കളാഴ്ച നടക്കും.