- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചു; 22കാരനായ യുവാവ് അറസ്റ്റില്‍
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ദുബാര്‍: 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സീതാപൂര്‍ ജില്ലയില്‍ നിന്നും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ 22കാരനായ രഞ്ജിത് പാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ ഒന്നുമുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
ദുബാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ നിന്നാണ് പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ദുബാര്‍ മേഖലയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യക്തമായത്. സീതാപൂര്‍ ജില്ലയിലെ സര്‍വ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന രഞ്ജിത് പാല്‍ എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഇയാള്‍ തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ദുബാറില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.




