തിരുവനന്തപുരം: അവധിദിനങ്ങള്‍ക്കു ശേഷമുള്ള തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് വരുമാനം കൂടുമെങ്കിലും ഇക്കഴിഞ്ഞ 15-ാം തിയതി കെഎസ്ആര്‍ടിസിക്ക് ഭാഗ്യദിനമായി. പ്രതിദിനവരുമാനത്തില്‍ സര്‍വകാല റെക്കോഡായി 10.77 കോടി രൂപ ലഭിച്ചു. നേട്ടം കൈവരിച്ച ജീവനക്കാരെയും മാനേജ്മെന്റിനെയും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അഭിനന്ദിച്ചു.

ടിക്കറ്റ് ഇതര വരുമാനമായി 76 ലക്ഷം രൂപ കൂടി ലഭിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 11.53 കോടി രൂപയാണ് നേട്ടം. കഴിഞ്ഞ വര്‍ഷം നേടിയ 8.57 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. മണ്ഡലകാല സ്‌പെഷ്യല്‍ സര്‍വീസുകളും കൂടുതല്‍ ദീര്‍ഘദൂര ബസുകളുമാണ് നേട്ടമായത്. യാത്രക്കാര്‍ക്കു സൗകര്യപ്രദമായ വിധത്തില്‍ ബസുകള്‍ വിന്യസിച്ചതാണ് വരുമാനവര്‍ധനവിനു കാരണമെന്ന് മാനേജ്മെന്റ് അറിയിച്ചു.