ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ നിലയില്‍ തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.

നിര്‍ദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മലിനീകരണ തോത് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷന്‍ നടപ്പിലാക്കിയ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ നടപടി.

സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ പകുതി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആവശ്യപ്പെട്ടു.