- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റില്‍; എസ് ഐ ടി പിടികൂടിയത് മുന്‍ അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റില്‍. മുന്‍ അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഇനി ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ് ജയശ്രീയെ കൂടി അറസ്റ്റു ചെയ്യേണ്ടതുണ്ട്. ജയശ്രീ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജയശ്രീയുടെ ആരോഗ്യ സ്ഥിതി മോശമാണ്. ഇത് പരിഗണിച്ചാണ് തല്‍കാലം ജയശ്രീയെ അറസ്റ്റു ചെയ്യാത്തത്.
Next Story




