മട്ടന്നൂര്‍: മട്ടന്നൂര്‍ തെരൂരിനു സമീപം ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ് ആണ് അപകടപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടം. 20ഓളം പേര്‍ക്ക് പരിക്കേറ്റു. തരൂര്‍ ജുമാ മസ്ജിദിന് സമീപം സ്‌കൂട്ടറിനെ വെട്ടിക്കുന്നതിലൂടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത് പറമ്പിലേക്ക് ബസ് പാഞ്ഞു കയറുകയായിരുന്നു.

റോഡില്‍ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തില്‍ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂര്‍ ഭാഗത്തുനിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍ ബസ്സിനടിയില്‍പ്പെട്ടു. കാറിന് മുകളിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന നിലയിലാണ് ബസ് ഉള്ളത്. നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.