തിരുവനന്തപുരം: മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ഈ വിടവ് ഒരിക്കലും മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ല. മലയാളിയുടെ ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറുപ്പ്

മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു.. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ,സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നു... ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ല... 'ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ...' തുടങ്ങി മലയാളികള്‍ എന്നും ഓര്‍ക്കുന്ന എത്ര എത്ര ഡയലോഗുകള്‍..ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മള്‍ക്ക് കിട്ടില്ലാ... ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികള്‍ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്..തീരാ നഷ്ട്ടമാണ്, ഈ വിടവ് ഒരിക്കലും നമ്മള്‍ മലയാളികള്‍ക്ക് തികത്താന്‍ കഴിയില്ലാ...