- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് വളവില്‍ നിയന്ത്രണംവിട്ട് ഓടയിലേക്ക് ഇടിച്ചിറങ്ങി; ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ അപകടം: രണ്ടു യുവാക്കള്‍ക്ക് മരണം
ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് ഇടിച്ചിറങ്ങി രണ്ട് യുവാക്കള്‍ക്ക് മരണം. മുദാക്കല്‍ കുന്നത്താംകോണം വി.യു. നിവാസില്‍ അമല്‍ (22), കുന്നത്താംകോണം ചരുവിള പുത്തന്‍വീട്ടില്‍ അഖില്‍( 19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ ചെമ്പൂര് ഭാവന ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്.
വെഞ്ഞാറമൂടുനിന്ന് ചെമ്പൂരേയ്ക്ക് വരികയായിരുന്ന ബൈക്ക് ഭാവന ഓഡിറ്റോറിയത്തിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് ഓടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ബൈക്ക് സ്ലാബുകള്‍ക്ക് അടിയിലേക്ക് ഇടിച്ചുകയറി പോവുകയും രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story




