ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാര്‍ഡ് കമ്പിയകത്ത് നടേശന്റെയും മോളിയുടെയും മകന്‍ നിഖില്‍ (19), ചേര്‍ത്തല തെക്ക് അരീപറമ്പ് കൊച്ചിറവെളി കാലായ്ക്കല്‍ രാജേന്ദ്രന്റെയും മിനിമോളുടെയും മകന്‍ രാകേഷ് (24) എന്നിവരാണ് മരിച്ചത്. വളവനാട് കോള്‍ഗേറ്റ് ജംക്ഷനു കിഴക്കുവശം എഎസ് കനാല്‍റോഡിനു സമീപം രാത്രി 10.30 ഓടെയാണ് അപകടം. ഇരുവരുടെയും ബൈക്കുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാകേഷ് ഇലക്ട്രീഷ്യനാണ്. സഹോദരന്‍ : രാഹുല്‍. നിഖില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സഹോദരന്‍: നിധിന്‍.