- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്കിനെ തുടര്‍ന്ന് കയ്യാങ്കളി; തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി വെടിവെച്ചു
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി വെടിവെച്ചു
തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനും കയ്യാങ്കളിക്കും ഒടുവില്‍ കാട്ടാക്കടയില്‍ യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു എയര്‍ഗണ്ണില്‍ നിന്നു വെടിയേറ്റത്.
ബന്ധുവും അയല്‍വാസിയുമായ സജീവനാണ് വാക്കു തര്‍ക്കത്തിനിടയില്‍ അജിത്തിനെ വെടിവച്ചത്. പരുക്കേറ്റ അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
Next Story




