- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി; കാട്ടിലേക്ക് തുറന്ന് വിടില്ല
വയനാട്ടില്‍ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി
കല്‍പറ്റ: വയനാട്ടില്‍ ആറു ദിവസം മുമ്പ് ആദിവാസി മൂപ്പനെ കടിച്ചു കൊന്ന കടുവ കൂട്ടിലായി. വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
WWL 48 എന്ന് തിരിച്ചറിഞ്ഞ ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നു വിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഏകദേശം 14 വയസ്സ് പ്രായമുള്ള ഈ കടുവയ്ക്ക് പ്രായാധിക്യം മൂലം ഇരതേടാനുള്ള ശേഷിക്കുറവ് ഉണ്ടായേക്കാം എന്നും അതുകൊണ്ടാവാം ഇത് നാട്ടിലേക്ക് ഇറങ്ങുന്നതെന്നും വിലയിരുത്തുന്നു.
വണ്ടിക്കടവ് ഭാഗത്ത് നിരന്തരം വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നതും ഇതേ കടുവയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2018 മുതല്‍ ഈ വനമേഖലയില്‍ WWL 48 കടുവയുടെ സാന്നിധ്യം വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇടയ്ക്ക് കാണാതായ കടുവ അടുത്തിടെയാണ് വീണ്ടും നാട്ടിലിറങ്ങി തുടങ്ങിയത്.




